ന്യൂനമർദവും ചക്രവാതച്ചുഴിയും; വ്യാഴാഴ്ച മുതൽ തെക്കൻ ജില്ലകളിൽ മഴ

അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
Rain alert in kerala

ന്യൂനമർദവും ചക്രവാതച്ചുഴിയും; വ്യാഴാഴ്ച മുതൽ തെക്കൻ ജില്ലകളിൽ മഴ

Updated on

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലെ ന്യൂനമർദവും തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയും മൂലം കേരളത്തിൽ ഫെബ്രുവരി 19 മുതൽ 21 വരെ മൂന്നു ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുകയാണിപ്പോൾ.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും വ്യാഴാഴ്ചയോടെ ( ഫെബ്രുവരി 18) തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.

കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത‍യുണ്ടെന്നാണ് മുന്നറിയിപ്പ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com