സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്
rain alert in kerala today
സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്file
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 9 വരെ ഇടിമിന്നലിനും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്നും നിർദേശിച്ചു.

logo
Metro Vaartha
www.metrovaartha.com