

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവിധ ജില്ലകളിൽ യെലോ അലർട്ട്
AI Image
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പിൻെ മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ശനിയാഴ്ച എട്ട് ജില്ലകളിലാണ് യെലോ അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാെകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ പ്രവചനം.