കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
Updated on

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി. താലൂക്കിലെ വിവിധ പാടശേഖരങ്ങലിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും, മിക്ക സ്കൂളുകൾ ക്യാംപുകളായി പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലുമാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതനുസരിച്ച് എല്ലാ സ്കൂളുകൾക്കും, പ്രഫഷണൽ കോളെജുകൾക്കും, ടൂഷൻ സെന്‍ററുകൾക്കും, അങ്കണവാടികൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

logo
Metro Vaartha
www.metrovaartha.com