‌കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ

സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാര ദാന ചടങ്ങുകളിൽ നിന്ന് നിലവിളക്കും ഭാരതാംബയും നീക്കം ചെയ്യും.
Rajbhavan will remove bharatamba controversial picture

‌കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ

Updated on

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ രാജ്ഭവനിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കാൻ തീരുമാനം. നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാര ദാന ചടങ്ങുകളിൽ നിന്ന് നിലവിളക്കും ഭാരതാംബയും നീക്കം ചെയ്യും. എന്നാൽ രാജ്ഭവനിന്‍റെ ചടങ്ങുകളിൽ ഇവ രണ്ടും തുടരും.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്താൻ കൃഷി മന്ത്രി പി. പ്രസാദ് വിസമ്മതിച്ചിരുന്നു.

പരിപാടി മന്ത്രി ബഹിഷ്കരിച്ചതിനെ തുടർന്ന് ‌ സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്ഭവൻ ഇക്കാര്യത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com