''കേരളത്തിൽ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു''; അക്രമവാസന വർധിക്കുന്നുവെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല

പല സിനിമകളും കുട്ടികളുടെ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരാതികൾ ജനങ്ങളിൽ നിന്നു തന്നെ ഉയർന്നു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു
Many children in Kerala watch Korean movies"; Home Minister Ramesh Chennithala says tendencies toward violence are on the rise

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Updated on: 

തിരുവനന്തപുരം: കേരളത്തിൽ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുവെന്നും ഇത് അക്രമവാസന വർധിപ്പിക്കുന്നുവെന്നും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല.

'സംസ്ഥാനത്തും നമ്മുടെ രാജ‍്യത്തും ലോകമെമ്പാടും ഒരു വലിയ ചോദ‍്യമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു. ആ അക്രമവാസനകൾ, ഞാൻ ഏതെങ്കിലും ഒരു രാജ‍്യത്തെ കുറ്റപ്പെടുത്തുകയല്ല. പല സിനിമകളും കുട്ടികളുടെ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരാതികൾ ജനങ്ങളിൽ നിന്നു തന്നെ ഉയർന്നു വരുന്നു.

പലരാജ‍്യങ്ങളിലുമുള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ക്രൈം വാസന വർധിപ്പിക്കുകയാണ്, ഓൺലൈൻ ഗെയിമിങ്ങിലൂടെയുള്ള വർധനവ്. എന്‍റെ മണ്ഡലത്തിലുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊന്നത് കാണാൻ വേണ്ടിയിട്ട് മൊബൈലിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ് കൊല്ലുന്നത്. ആ കുട്ടിക്ക് യാതൊരു പശ്ചാത്താപവുമില്ല. 13 വയസുള്ള കുട്ടി ഓൺലൈനിലൂടെ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.

അക്രമവാസന വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങിലൂടെ കുട്ടികൾ ആത്മഹത‍്യ ചെയ്യുന്നതും ഉൾപ്പടെയുള്ള ധാരാളം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്. അത് തടയാൻ വേണ്ടിയാണ് 'സൈബർ സേഫ് കേരള' എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. പൊലീസിന് വലിയ ഉത്തരവാദിത്വമുണ്ട്. വിപുലമായ തോതിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്'. രമേശ് ചെന്നിത്തല പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com