ഇഡി റെയ്ഡിനെക്കുറിച്ച് പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല; രമേശ് ചെന്നിത്തല

ഇക്കാര്യം മാധ്യമങ്ങളിൽ വന്നപ്പോൾ ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും വിവരം തേടുകയായിരുന്നു
Ramesh Chennithala says police or the Home Department had no information about the ED raid

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയില്ല.

ഇക്കാര്യം മാധ്യമങ്ങളിൽ വന്നപ്പോൾ ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും വിവരം തേടി. ആരും അറിയിച്ചിട്ടില്ലെന്നാണ് അവർ പറഞ്ഞത്. റെയ്ഡിന് പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ല. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ഇഡി ഉദ്യോഗസ്ഥരോട് ചോദിക്കണം.മുഖ്യമന്ത്രി ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടത് ഗവൺമെന്‍റ് നടപടികളുടെ ഭാഗമാണ്.

പിണറായി വിജയൻ മുഖ്യന്ത്രിയായിരുന്നപ്പോൾ എത്രതവണ മോദിയെ കാണാൻ പോയിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡുമായി എന്തിനാണ് കൂട്ടിക്കുഴയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ചേർന്നെന്ന രീതിയിൽ പലരും പറയുന്നുണ്ട്. ഇത്തരം പരാമർശം ഒരു കടന്നകൈയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ആ ബന്ധത്തിന് ഇപ്പോൾ എന്തുപറ്റിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com