ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിതരണം; താക്കീതുമായി ആഭ്യന്തര മന്ത്രി

വ്യാപകമായി ഫുഡ് ഡെലിവറിക്കാരെക്കുറിച്ച് പരാതി ഉയരുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു
ramesh chennithala warned food delivery partners

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

file image

Updated on

ആലപ്പുഴ: ഓൺലൈൻ ഭക്ഷണവിതരണക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരിപാടി അവസാനിപ്പിക്കണമെന്ന തൂഫാനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ചെന്നിത്തല മുന്നറിയിപ്പു നൽകി.

വ്യാപകമായി ഫുഡ് ഡെലിവറിക്കാരെക്കുറിച്ച് പരാതി ഉയരുന്നുണ്ട്. അവരെ ആരും പരിശോധിക്കാറില്ലാത്തതിനാൽ സുരക്ഷിതമാണെന്ന് കരുതണ്ട. ഇതൊരു അവസാന മുന്നറിയിപ്പാണ്. ഇതുവരെ ചെയ്തതെല്ലാം കഴിഞ്ഞു. ഇനി അത് വേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പു നൽകി.

logo
Metro Vaartha
www.metrovaartha.com