സിനിമാഭിനയം നിർത്തി, സ്‌റ്റേജ് ഷോകളും ചെയ്യില്ല; ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടിയുള്ള ജീവിതമെന്ന് രമേഷ് പിഷാരടി

കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് രമേഷ് പിഷാരടി പാലക്കാട് വിജയിച്ചത്
ramesh pisharody reacted to palakkad win

രമേഷ് പിഷാരടി

Updated on

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമായാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

"സിനിമാഭിനയം ജീവിത മാർഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം. ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുകയാണ്. 5 വർഷം പാലക്കാടിന് വേണ്ടി പ്രവർത്തിക്കണം" രമേഷ് പിഷാരടി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com