രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരും ടി.എൻ. പ്രതാപൻ മണലൂരും മത്സരിക്കുമെന്നും സൂചനകളുണ്ട്.
‌Ramesh pisharody will be palakkad congress candidate

രമേഷ് പിഷാരടി

Updated on

ന്യൂഡൽഹി: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക സംസ്ഥാന കമ്മിറ്റി ഹൈക്കമാൻഡ് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പാലക്കാട് നിന്ന് രമേഷ് പിഷാരടിയുടെ പേരു മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പാലക്കാട് സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നിലധികം ബലാത്സംഗക്കേസുകളിൽ പ്രതിയായതിനു പിന്നാലെയാണ് രമേശ് പിഷാരടിക്ക് അവസരം ലഭിച്ചിരിക്കുന്നത്.

40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒരൊറ്റയാളെ മാത്രമാണ് സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്. വട്ടിയുർക്കാവിൽ മുരളീധരനും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരും ടി.എൻ. പ്രതാപൻ മണലൂരും മത്സരിക്കുമെന്നും സൂചനകളുണ്ട്.

പാലക്കാടും തൃപ്പൂണിത്തുറയിലും മാത്രമാണ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്ത് ഇല്ലാതെയുള്ളൂ. വൈക്കത്ത് സണ്ണി എം.കപിക്കാടിനെ മത്സരിക്കാനും ആലോചനയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com