court verdict
16 വർഷത്തിനു ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതിfile image

16 വർഷത്തിനു ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി

2001ൽ പ്രതി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവതി 2017ലാണ് പരാതി നൽകിയിരുന്നത്.
Published on

കൊച്ചി: പതിനാറു വർഷങ്ങൾക്കു മുൻപു നടന്ന ബലാത്സംഗ ആരോപണം വിശ്വസനീയമല്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി പി. വിദ്യക്കെതിരായ ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിപരാമർശം. കേസ് കോടതി റദ്ദാക്കി. 2001ൽ പ്രതി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവതി 2017ലാണ് പരാതി നൽകിയിരുന്നത്. നാലു പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മറ്റു മൂന്നു പേരെയും കേസിൽ നിന്ന് ഒഴിവാക്കി തനിക്കെതിരേ മാത്രമാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് പ്രതി കോടതിയെ അറിയിച്ചു.

16 വർഷത്തിനിടെ യുവതി 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അതിതുവരെ തിരിച്ചു നൽകിയിട്ടില്ലെന്നും പ്രതി അറിയിച്ചു. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കാണിച്ച് യുവതി സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.

ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചത്.

logo
Metro Vaartha
www.metrovaartha.com