യുവതിയുമായുള്ള വേടന്‍റെ സാമ്പത്തിക ഇടപാടുകൾ സ്ഥീകരിച്ചു; എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം

രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുക
rape case against rapper vedan police confirmed financial transactions

റാപ്പർ വേടൻ

Updated on

കൊച്ചി: റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ് തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലുള്ള സംഘം അന്വേഷിക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല. രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. തുടർന്ന് വേടനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും.

അതേസമയം, വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-23 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും ‍യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com