Rape case: Chargesheet filed against hunter

റാപ്പർ വേടൻ

file image

പീഡനക്കേസ്: വേടനെതിരേ കുറ്റപത്രം

ജൂലൈ 31നാണ് യുവ ഡോക്റ്ററുടെ പരാതിയിൽ തൃക്കാക്കര പൊലീസ് വേടനെതിരേ കേസെടുത്തത്.
Published on

കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടനെതിരേ (ഹിരൺദാസ് മുരളി) പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വേടനെതിരേ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. വേടൻ സാമ്പത്തികത്തട്ടിപ്പ് നടത്തിയതിനും തെളിവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

ജൂലൈ 31നാണ് യുവ ഡോക്റ്ററുടെ പരാതിയിൽ തൃക്കാക്കര പൊലീസ് വേടനെതിരേ കേസെടുത്തത്. കേസിൽ വേടന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. 2021 നും 23നും ഇടയിൽ അഞ്ചു തവണ വേടൻ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി.

യുവതിയിൽ നിന്ന് വേടൻ 30000 രൂപ കൈക്കലാക്കിയതായും പരാതിയിൽ പറ‍യുന്നു. അതേസമയം, വേടൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ കഴിഞ്ഞദിവസം തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഏപ്രില്‍ 28നാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് ഹില്‍പാലസ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്. 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽവേടനടക്കം ഒമ്പത് പ്രതികളു‌ണ്ട്.

logo
Metro Vaartha
www.metrovaartha.com