
ഹിരണ്‍ദാസ് മുരളി (വേടന്‍)
കൊച്ചി: ഗവേഷക വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ (ഹിരൺദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിനു പുറത്തുപോകാൻ വേടന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിൽ പോകാൻ അനുമതി വേണമെന്നാണ് വേടന്‍റെ ആവശ്യം.
അതേസമയം, കേസിൽ മൊഴിയെടുക്കാൻ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തിവിവരങ്ങൾ പുറത്തറിയാൻ കാരണമാകുമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് നോട്ടീസ് പിൻവലിക്കുന്നത്.