
റാപ്പർ വേടൻ
കൊച്ചി: ബലാത്സംഗ കേസിൽ ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടൻ അറസ്റ്റിൽ. വൈദ‍്യ പരിശോധനയ്ക്ക് ശേഷം വേടനെ ജാമ‍്യത്തിൽ വിട്ടയയ്ക്കും. ചോദ‍്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ‍്യം ഹൈക്കോടതി അനുവദിച്ചതിനാലാണ് വേടനെ വിട്ടയയ്ക്കുന്നത്.
യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വേടനെതിരേയുള്ള കേസ്. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു തനിക്കും പരാതിക്കാരിക്കും തമ്മിലുണ്ടായിരുന്നതെന്നാണ് വേടൻ കഴിഞ്ഞ ദിവസം മൊഴി നൽകിയത്.