

പുലിപ്പല്ല് കണ്ടെത്തിയ സംഭവം; വേടന്‍റെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി
കൊച്ചി: റാപ്പർ വേടൻ അറസ്റ്റിൽ. പുലിപ്പല്ല് കൈവശം വച്ച കേസിൽ വനം വകുപ്പാണ് വേടനെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വനം വകുപ്പിന്‍റെ അറസ്റ്റ്.
കോടനാട് റെയ്ഞ്ച് ഓഫിസർ എത്തിയാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിടിയാണെന്നാണ് വിവരം. ചെന്നൈയിൽ വച്ചാണ് ഇയാൾ വേടന് പുലിപ്പല്ല് നൽകിയതെന്നും വനം വകുപ്പ് പറയുന്നു. ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വനം വകുപ്പിന്‍റെ നീക്കം.