വേടൻ ഒളിവിൽ‌; വ്യാപക തെരച്ചിൽ, അറസ്റ്റിന് നീക്കം

നിലവിൽ വേടന്‍റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല
rapper vedan rape case absconding

റാപ്പർ വേടൻ

Updated on

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന്‍ ഒളിവിൽ പോയതായി വിവരം. വേടന്‍റെ തൃശൂരിലെയും കൊച്ചിയിലേയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. തൃശൂരിലെ വീട്ടിൽ നിന്നും പൊലീസ് വേടന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വേടനുവേണ്ടി വ്യാപക തെരച്ചിൽ നടക്കുകയാണ്. നിലവിൽ വേടന്‍റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വേടൻ ഹൈക്കോടതിയിൽ സമർപ്പിട്ട മുൻകൂർ‌ ജാമ്യ ഹർജിയിൽ ഓഗസ്റ്റ് 18 നാവും കോടതി വിധി പറയുക. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഹർജിയിൽ വേടൻ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com