വേടനെതിരായ ബലാത്സംഗ കേസിൽ കോടതി തീരുമാനത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്

അടുത്താഴ്ചയായിരിക്കും വേടന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ കോടതി പരിഗണിക്കുന്നത്
Police say further action will be taken after court decision in rape case against vedan

വേടൻ

file image

Updated on

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ ജാമ‍്യാപേക്ഷ കോടതി പരിഗണിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടിൽ പൊലീസ്. വേടൻ ഒളിവിലാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നുമാണ് പൊലീസ് പറയുന്നത്.

വേടന്‍റെ മുൻകൂർ ജാമ‍്യാപേക്ഷയിൽ കോടതിയുടെ തീരുമാനത്തിന് ശേഷം മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം. അടുത്താഴ്ചയായിരിക്കും മുൻകൂർ ജാമ‍്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

അതേസമയം തങ്ങളുടെ ബന്ധത്തെ പറ്റി വേടന്‍റെ സുഹൃത്തുക്കൾക്ക് അറിയാമെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് വേടന്‍റെ സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ‍്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com