'പത്തു തല' പുറത്തിറക്കാതിരിക്കാൻ ഭീഷണിയുണ്ട്: വേടൻ

പാട്ട് പുറത്തിറങ്ങിയാൽ തന്നെ മർദിക്കുമെന്ന് ഒരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് വേടന്‍ പറഞ്ഞു.
Rapper Vedan says he is under threat to stop the release of 'Patthala'

റാപ്പർ വേടൻ

file image

Updated on

കൊച്ചി: 'പത്തു തല' എന്ന പാട്ട് പുറത്തിറക്കാതിരിക്കാൻ ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പാട്ട് പുറത്തിറങ്ങിയാൽ തന്നെ മർദിക്കുമെന്ന് ഒരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്നും വേടന്‍ പറഞ്ഞു.

പത്തു തല എന്ന പാട്ടിനായി ഒരുപാട് ഗവേഷണം ചെയ്യേണ്ടതുണ്ട്. ഭയങ്കര സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. കുറച്ച് സമയമെടുത്ത് മാത്രമേ പത്തുതല എന്ന പാട്ട് ഇറങ്ങുകയുളളൂ എന്ന് വേടൻ കൂട്ടിച്ചേർത്തു.

പാട്ട് ഇറങ്ങിയാൽ തന്നെ മർദിക്കുമെന്ന് പറഞ്ഞവരുണ്ട്. എന്നാൽ പത്തുതല ഇറങ്ങാൻ സമയമെടുക്കുമെന്നും അടിക്കാനുളള സമയം ഇനിയുമുണ്ടെന്ന് വേടൻ പറഞ്ഞു.

തമിഴ്നാട് എംപിയും വിസികെ നേതാവുമായ തോൽ തിരുമാവളവൻ വിളിച്ച് സംസാരിച്ചിരുന്നതായും വേടൻ വെളിപ്പെടുത്തി. അദ്ദേഹം 35 വർഷത്തോളമായി സംസാരിക്കുന്ന രാഷ്ട്രീയമാണ് നമ്മളും പാടുന്നത്. കൂടെയുണ്ട് എന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്.

എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ, കുറച്ച് പ്രശ്‌നങ്ങളുണ്ട് മാഷേ, ബേജാറാക്കണ്ടാ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേയുള്ളൂ എന്നു പറഞ്ഞതായും വേടൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com