റേഷന്‍ കാര്‍ഡ്: സമയപരിധിയില്‍ ഇളവ് ആവശ്യപ്പെ​ട്ട് കേന്ദ്രത്തിന് കത്ത്

കേരളത്തിലെ 5,370 മഞ്ഞ കാര്‍ഡുകളും 38,909 പിങ്ക് കാര്‍ഡുകളും ഉള്‍പ്പെടുന്ന 44,279 മുന്‍ഗണനാ വി​ഭാ​ഗ​ക്കാ​രെ​യാ​ണ് കേ​ന്ദ്ര ഉ​ത്ത​ര​വ് ആദ്യം ബാധിക്കുക
ration card exemptions should be allowed to remain time limit should be relaxed minister writes to center

റേഷന്‍ കാര്‍ഡ്: സമയപരിധിയില്‍ ഇളവ് ആവശ്യപ്പെ​ട്ട് കേന്ദ്രത്തിന് കത്ത്

file image
Updated on: 

തിരുവനന്തപുരം: ഇ-കെവൈസി ന​ട​പ​ടി​ക​ളി​ലൂ​ടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ച മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താത്കാ​ലി​ക​മാ​യി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് നടപ്പാക്കുന്നതു നീട്ടി​വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് അയച്ച കത്തിലെ ആവശ്യം.

കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താൻ ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയ്‌​റ്റി​ങ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ 5,370 മഞ്ഞ കാര്‍ഡുകളും 38,909 പിങ്ക് കാര്‍ഡുകളും ഉള്‍പ്പെടുന്ന 44,279 മുന്‍ഗണനാ വി​ഭാ​ഗ​ക്കാ​രെ​യാ​ണ് കേ​ന്ദ്ര ഉ​ത്ത​ര​വ് ആദ്യം ബാധിക്കുക. അതിനാല്‍ ഈ ഘട്ടത്തില്‍ പെട്ടെന്ന് കാ​ർ​ഡ് ഉ​ട​മ​ക​ളെ ഒഴിവാക്കുന്നത് ശ​രി​യ​ല്ലെ​ന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com