സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാർ‌ട്ടി വിടാനൊരുങ്ങുന്നു; തളിപ്പറമ്പിൽ പി.കെ. ശ‍്യാമളയ്ക്കെതിരേ മത്സരിക്കും

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി മൂലമാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നത്
rebel candidate against p.k. shyamala in taliparamba

പി.കെ. ശ‍്യാമള, ടി.കെ. ഗോവിന്ദൻ

Updated on

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നു. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര‍്യ പി.കെ. ശ‍്യാമളക്കെതിരേ സ്വതന്ത്രനായി മത്സരിക്കും. നിലവിൽ ഹാൻവീവ് ചെയർമാനായ ടി.കെ. ഗോവിന്ദൻ മണ്ഡലം കമ്മിറ്റിയിൽ അടക്കം വിമർശനം ഉന്നയിച്ചിരുന്നു. പി. ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല. ശ‍്യാമളയ്ക്ക് കമ്മ‍്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് വിമർശനം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com