

അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; മണ്ഡലം സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു
ആലപ്പുഴ: അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയെ കോൺഗ്രസ് സസ്പെന്‍റ് ചെയ്‌തു. ഷാനു ഭൂട്ടോയെയാണ് സസ്പെന്‍റ് ചെയ്തത്.
മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരേ പ്രസ്താവന നടത്തിയതിനും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിനുമാണ് നടപടി.
അതിനിടെ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്, ജനറൽ സെക്രട്ടറി കെ.ഗോപകുമാർ എന്നിവർ രാജിവച്ചു. സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.