ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ; മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി

സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി
reconstruction of flagpole in sabarimala vigilance records statements of mohanlal and dileep

ദിലീപ് |മോഹൻലാൽ

Updated on

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്‍റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് ശേഖരിച്ചത്.

സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നുമാണ് മോഹൻലാൽ വ്യക്തമാക്കി‍യത്. സമാനമായ കാര്യങ്ങളാണ് ദിലീപും അന്വേഷണ സംഘത്തോട് പറഞ്ഞതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com