കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും
recorded temperature at kerala alert

കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പല ജില്ലകളിലും ഉഷ്ണതരംഗ സമാനസാധ്യതയാണ് നിലനിൽക്കുന്നത്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്.

രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ വെള്ളിയാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില 37 ഡിഗ്രി സെൽഷ്യസും കടന്നു. കത്തുന്ന ചൂടിന് അൽപം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്.

logo
Metro Vaartha
www.metrovaartha.com