കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു
കോഴിക്കോട്: മഴ ശക്തമായതിനു പിന്നാലെ കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലം ക്രമാതീതമായി ഉയരുകയാണ്. 757.50 മീറ്ററാണിപ്പോൾ ജലനിരപ്പ്. ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴുക്കി വിടുമെന്നും പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കക്കുവപ്പുഴയും ബാവലിപ്പുഴയും കര കവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.