യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം; യാത്രകൾ വെട്ടിച്ചുരുക്കി

ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടാകുമെന്നും ഇന്ത്യന്‍ റെയിൽവെ അറിയിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...; ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം; യാത്രകൾ വെട്ടിച്ചുരുക്കി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ ട്രാക്ക് അറ്റകുറ്റപ്പണി മൂലം ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടാകുമെന്നും ഇന്ത്യന്‍ റെയിൽവെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

1. എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് മെയ് 8, 15 തീയതികളിൽ റദ്ദാക്കി.

2. കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

ട്രെയിനുകളുടെ നിയന്ത്രണം

1. നിലമ്പൂർ - കോട്ടയം ട്രെയിൻ ഈ മാസം 15ന് അങ്കമാലി വരെ മാത്രം.

2. കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് തൃശൂരിലേക്ക് മെയ് 8, 15 തീയതികളിൽ മാത്രം.

3. തിരുവനന്തപുരം - ഗുരുവായൂർ ഇന്‍റർസിറ്റി എറണാകുളത്തേക്ക് മെയ് 8, 15 തീയതികളിൽ മാത്രം.

4. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി മെയ് 9, 16 തീയതികളിൽ എറണാകുളത്ത് നിന്ന് പുറപ്പെടും.

5. പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് മെയ് 8, 15 തീയതികളിൽ കോട്ടയം വരെ മാത്രമേ സർവീസ് നടത്തൂ.

6. മെയ് 15 ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ മാത്രമേ സർവീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രം.

logo
Metro Vaartha
www.metrovaartha.com