

നിയാസ് ജൗഹറി
കൊല്ലം: കൊല്ലത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് നടി നസ്രിയ നസീമിനെ വസ്ത്രധാരണത്തിന്‍റെ പേരിൽ വിമർശിച്ച മതപണ്ഡിതൻ. ഇൻഫ്ലുവൻസർ കൂടിയായ നിയാസ് ജൗഹറിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൂടുതൽ കുട്ടികളെ ഇതേ രീതിയിൽ പീഡിപ്പിച്ചതായി സംശയമുണ്ടെന്നും പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാഡമിയുടെ ഡയറക്റ്ററാണ് നിയാസ്.
രോഗം പ്രാർഥിച്ച് ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയാണ് 16കാരിയെ ഉപദ്രവിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടി സുഹൃത്തുക്കളോടാണ് ഇക്കാര്യം പങ്കു ച്ചത്. തൊട്ടു പിന്നാലെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സീൻ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നസ്രിയ ധരിച്ച വസ്ത്രത്തെ വിമർശിച്ച് നിയാസ് ജൗഹരി സ്വന്തം അക്കൗണ്ടിൽ റീൽ പങ്കു വച്ചിരുന്നു. ഇയാൾ അറസ്റ്റിലായതിനു പിന്നാലെ ഈ റീലിനും താഴെ നിരവധി പേരാണ് ട്രോളുകളുമായി എത്തിയിരിക്കുന്നത്.
അവർ സിനിമാ നടിയാണ്, ഭർത്താവ് നടനാണ്, സിനിമാ കുടുംബത്തിന്‍റെ മരുമകളാണ്. ഇതൊക്കെ അവർക്ക് നിസാരമാണ്. അവർക്കെന്ത് ഇസ്ലാം, ചാത്തപ്പനെന്ത് മഹ്ശറ? കള്ളു കുടിച്ച് ബോധമില്ലാത്തയാളുടെ അടുത്ത് പോയി ബിസ്മി ചൊല്ലാതിരുന്നത് മോശമായി പോയി എന്ന് ആരെങ്കിലും പറയുമോ. അവരുടെ ജീവിതശൈലി ഇതാണ്. ആ സഹോദരി ചെയ്തത് തെറ്റാണ്. ഇങ്ങനെയുള്ളവരെ പഠിപ്പിക്കാൻ പോയി ഇസ്ലാമിന്‍റെ വില കളയരുത്. മുസ്ലീം നാമധാരികളായ നടികളെ വിമർശിക്കുമ്പോൾ പുരുഷന്മാരെ ആരും വിമർശിക്കാറില്ല. അവർക്കും നിയമമുണ്ട്...എന്നാണ് നിയാസ് റീലിലൂടെ പങ്കു വച്ചിരുന്നത്.