നിയമ വിരുദ്ധമായി ആരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ

ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ചീഫ് സെക്രട്ടറി ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്
reply to governor no ones phone hacked illegally the state government
pinarayi vijayan
Updated on: 

തിരുവനന്തപുരം: പി.വി. അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ചീഫ് സെക്രട്ടറി ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോര്‍ത്തുന്നത്. ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും രാജ്ഭവന് കൈമാറിയ മറുപടി കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com