"ആ സൈക്കിൾ തിരിച്ചു കൊടുക്കൂ കള്ളാ"; 5 ലക്ഷം രൂപയും വേണമെങ്കിൽ ജോലിയും തരാമെന്ന് ബോബി ചെമ്മണൂർ

പത്താം വയസിൽ അച്ഛൻ സമ്മാനിച്ച റാലി സൈക്കിൾ ഇത്രയും കാലം പ്രകാശൻ കാത്തു സൂക്ഷിക്കുകയായിരുന്നു.
"Return that bicycle, you thief"; Bobby Chemmanur offers ₹5 lakh and a job
ബോബി ചെമ്മണൂർ
Updated on

കളമശേരി: ഇടപ്പള്ളി ടോളിൽ നിന്ന് മോഷ്ടിച്ച സൈക്കിൾ തിരിച്ചു നൽകിയാൽ അഞ്ച് ലക്ഷം രൂപയും വേണെങ്കിൽ ജോലിയും നൽകാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണൂർ. എം.ബി. പ്രകാശ് എന്ന വ്യക്തിയുടെ സൈക്കിളാണ് ടോളിനു സമീപത്തു നിന്ന് മോഷ്ടിക്കപ്പെട്ടത്. 70 വർഷം പഴക്കമുള്ള സൈക്കിളാണ് മോഷണം പോയത്. പത്താം വയസിൽ അച്ഛൻ സമ്മാനിച്ച റാലി സൈക്കിൾ ഇത്രയും കാലം പ്രകാശൻ കാത്തു സൂക്ഷിക്കുകയായിരുന്നു.

അച്ഛൻ ഉപയോഗിച്ചിരുന്ന സൈക്കിളാണ് തനിക്കു കൈമാറിയതെന്നും സൈക്കിൾ ആർക്കും വിൽക്കരുതെന്നും നശിപ്പിക്കരുതെന്നും അച്ഛൻ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രകാശൻ പറയുന്നു. സൈക്കിൾ പേരക്കുട്ടിക്ക് കൈമാറണമെന്ന് കരുതിയിരിക്കുമ്പോാണ് സൈക്കിൾ മോഷ്ടിക്കപ്പെട്ടത്.

ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബോബി ചെമ്മണൂർ വാഗ്ദാനവുമായെത്തിയത്. മാനസാന്തരപ്പെട്ടാൽ ജോലി നൽകാമെന്നാണ് വാഗ്ദാനം. സൈക്കിൾ തന്നെ തിരിച്ചേൽപ്പിച്ചാൽ ആരെയും ഇക്കാര്യം അറിയിക്കില്ലെന്നും ബോബി ചെമ്മണൂർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com