സുരേഷ് ഗോപി നൽകിയ സ്വർണകിരീടം എത്ര പവനുണ്ട്?; ചോദ്യവുമായി കോൺഗ്രസ് കൗൺസിലർ

ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് കൗൺസിലർ ഇക്കാര്യം ആവശ്യപ്പെട്ടത്.
സുരേഷ് ഗോപി നൽകിയ സ്വർണകിരീടം എത്ര പവനുണ്ട്?; ചോദ്യവുമായി കോൺഗ്രസ് കൗൺസിലർ
ഫയൽ ചിത്രം
Updated on

തൃശൂർ: ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണകിരീടവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. കിരീടം ചെമ്പിൽ സ്വർണം പൂശിയതാണെന്ന അഭ്യൂഹത്തിനു പിന്നാലെ കിരീടം എത്ര പവനുണ്ടെന്ന് അറിയണം എന്ന ആവശ്യവുമായി കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് രംഗത്ത്. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് കൗൺസിലർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ലൂർദ് മാതാവിന് എത്രയോ പവന്‍റെ സ്വർണകിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയ കിരീടമാണെന്ന് ഇടവകയിലെ പലരും പറയുന്നുണ്ട്. അതു കൊണ്ട് കിരീടം യഥാർഥത്തിൽ എത്ര പവനുണ്ടെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് ലീല വർഗീസ് പറഞ്ഞു.

സുരേഷ് ഗോപി മകൾ ഭാഗ്യ സുരേഷിന്‍റെ വിവാഹത്തിനു മുന്നോടിയായാണ് അദ്ദേഹം കുടുംബത്തിനൊപ്പം ലൂർദ് പള്ളിയിലെത്തി സ്വർണകിരീടം സമർപ്പിച്ചത്. സമർപ്പിച്ചതിനു പിന്നാലെ കിരീടം താഴെ വീണ് പൊട്ടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com