
വേടനെതിരേ വിവാദ പരാമർശം; കേസരി പത്രാധിപരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
file image
കൊല്ലം: റാപ്പർ വേടന്‍റേത് കലാഭാസമാണെന്ന പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേസരി പത്രാധിപർ എൻ. ആർ മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട സ്റ്റേഷനിലെത്തിയ മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നും അതിനു പിന്നിൽ രാജ്യത്തെ വിഘടനവാദികൾ ഉണ്ടെന്നുമായിരുന്നു വിവാദ പരാമർശം. പുതിയിടത്ത് പാർവതീ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് അറസ്റ്റ്.