

കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം
കോഴിക്കോട്: കോഴിക്കോട് ഭൂചലനം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭൂചടലനം രേഖപ്പെടുത്തിയത്. മരുതോങ്കര ഏക്കലിലും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലുമാണ് സെക്കൻഡുകൾ നീണ്ടു നിന്ന പ്രകമ്പനം അനുഭവപ്പെട്ടത്.ഒരു കിലോമീറ്ററോളം ദൂരത്തിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
മേഖലയിലുള്ളവർ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. കാരണം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.