

സാവരിയ
file
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ‍്യാർഥിനി സാവരിയ ബസന്തിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തലയ്ക്കേറ്റ അടിയാണ് സാവരിയ കൊല്ലപ്പെടാൻ കാരണമെന്ന് വണ്ടാനം മെഡിക്കൽ കോളെജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം വിദ‍്യാർഥിനയുടെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഉടനെ തന്നെ അന്വേഷണ ഉദ‍്യോഗസ്ഥർക്കും മെഡിക്കൽ കോളെജിൽ നിന്നും റിപ്പോർട്ട് നൽകും. എന്നാൽ ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഉസ്ബെക്കിസ്ഥാനിലെ നടപടിക്രമം അനുസരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുകയുള്ളൂ.
ഇത് ലഭിക്കുന്ന പക്ഷമാണ് വണ്ടാനം മെഡിക്കൽ കോളെജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ സാധിക്കുകയുള്ളൂയെന്നാണ് ഡോക്റ്റർമാർ വ‍്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ നാലിനാണ് സാവരിയ ഉസ്ബെക്കിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശി സദറുൾ അനം ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. ഇയാൾ അവിടെ ജുഡീഷ‍്യൽ കസ്റ്റഡിയിലാണ്. സാവരിയയെ പ്രതി ക്രൂരമായി ആക്രമിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.