

പി.എസ്. പ്രശാന്ത്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ പ്രതിചേർത്തു. ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പ്രശാന്താണെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടിനെക്കുറിച്ച് വിജിലൻസാണ് അന്വേഷണം നടത്തുന്നത്.
മിൽമയിൽ നിന്ന് ഒന്നര ലക്ഷത്തോളം ലിറ്റർ നെയ്യാണ് ശബരിമലയിലേക്ക് വാങ്ങിയത്. ഇതിന്‍റെ ഗുണനിലവാരമില്ലാത്ത നെയ്യാണ് ശബരിമലയിലെത്തിയത്. മിൽമയിൽ നിന്ന് വാങ്ങിയ നെയ് മറിച്ച് വിറ്റ് നിലവാരമില്ലാത്ത നെയ് ശബരിമലയിലെത്തിച്ചു, ഉയര്‍ന്ന വിലക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി, ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവയിലാണ് അന്വേഷണം നടത്തുന്നത്.