
ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു
file pic
ശബരിമല: വിവാദങ്ങൾക്കിടെ ശബരിമല സന്നിധാനത്ത് ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. തുലാമാസ പൂജയ്ക്കായി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്ര തുറന്നതിനു പിന്നാലെയാണ് പാളികൾ ഘടിപ്പിച്ചത്. തീർഥാടകർക്ക് ദർശനത്തിന് തടസം വരാത്ത രീതിയിലായിരുന്നു പാളികൾ സ്ഥാപിച്ചത്. 14 പാളികളാണ് തിരികെ ഘടിപ്പിച്ചത്.
സെപ്റ്റംബർ 7നാണ് സ്വർണം പൂശാനായി പാളികൾ ഇളക്കിയെടുത്തത്. തൊട്ടു പിന്നാലെയാണ് പാളിയിലെ സ്വർണമോഷണം ഉൾപ്പെടെ വെളിച്ചത്ത് വന്നത്. 1998ൽ വിജയ് മല്യ സ്വർണം പൂശിയ പാളികളാണ് ചെമ്പ് എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും ചേർന്ന് രേഖപ്പെടുത്തിയത്. പാളികളിൽ നിന്ന് 200 ഗ്രാം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.