ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് നടൻ ജയറാം, മൊഴി പുറത്ത്

കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ചോദ‍്യം ചെയ്യലിന് ജയറാം ഹാജരായിരുന്നു
sabarimala gold theft case actor jayaram statement

ജയറാം

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്ന് നടൻ ജയറാം. കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ ചോദ‍്യം ചെയ്യലിന് ജയറാം ഹാജരായിരുന്നു. മൂന്നര മണിക്കൂർ നീണ്ടു നിന്ന മൊഴിയുടെ വിശദാംശങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത് ശബരിമലയിൽ വച്ചാണെന്നും അനധികൃത ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജയറാം പറയുന്നത്. തനിക്ക് അറിയുന്നത് എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു ജയറാം മാധ‍്യമങ്ങളോട് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com