ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗത്തിന് ജാമ്യമില്ല

കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ പാളികേസെ എന്നിവയിലാണ് വിജയകുമാർ പ്രതിയായിരിക്കുന്നത്.
Sabarimala gold theft case former dewaswam members bail plea rejected

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗത്തിന് ജാമ്യമില്ല

file image

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്‍റെ ജാമ്യഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ടു ഹർജികളും കോടതി തള്ളി. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ പാളികേസെ എന്നിവയിലാണ് വിജയകുമാർ പ്രതിയായിരിക്കുന്നത്.

2025 ഡിസംബർ 29നാണ് പ്രത്യേക അന്വേഷണ സംഘം വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ എട്ടു പ്രതിക‌ൾ നിലവിൽ ജാമ്യം നേടിയിട്ടുണ്ട്.

എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന കാലത്തെ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. പത്മകുമാറിന്‍റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ട് നൽകിയതെന്നാണ് വിജയകുമാറിന്‍റെ മൊഴി.

logo
Metro Vaartha
www.metrovaartha.com