പ്രോസിക്യൂട്ടർ നിയമനത്തിൽ യൂടേണടിച്ച് യുഡിഎഫ് സർക്കാർ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെക്കൊണ്ട് രാജിവെപ്പിച്ചു

കെ.ബി. പ്രദീപിനോട് മുഖ്യമന്ത്രി തന്നെ രാജി ചോദിച്ച് വാങ്ങുകയായിരുന്നു
sabarimala gold theft case special prosecutor removal

കെ.ബി. പ്രദീപ്

Updated on

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്‍റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിച്ച നടപടിയിൽ യുടേണടിച്ച് സർക്കാർ. ദേവസ്വം സ്പെഷ്യൽ പ്ലീഡറെക്കൊണ്ട് രാജിവപ്പിച്ചു. കെ.ബി. പ്രദീപിനോട് മുഖ്യമന്ത്രി തന്നെ രാജി ചോദിച്ച് വാങ്ങുകയായിരുന്നു. നിയമനം വിവാദത്തിലായതോടെയാണ് നടപടി.

ക്ഷേത്ര, ദേവസ്വം കാര്യങ്ങളിൽ വിദഗ്ധനാണ് പ്രദീപ്. ശബരിമല സ്വർണക്കൊള്ള കേസ് വന്നപ്പോൾ സ്മര്‍ട്ട് ക്രിയേഷന്‍സിനെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് സ്ഥാപനത്തിന്‍റെ അഭിഭാഷകനായ കെ.ബി പ്രദീപായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്സ് ഉയർത്തിയ ഏറ്റവും വലിയ കേസായിരുന്നു ശബരിമല സ്വർണക്കൊള്ള.

ശേഷം അധികാരത്തിലെത്തിയപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ തന്നെ പദവികളിൽ നിയമിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ പ്രദീപിനോട് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com