

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ
file image
പത്തനംതിട്ട: ശബരിമല തീർഥാടന മുന്നൊരുക്കത്തിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമാരാമത്ത് മന്ത്രിയുടെ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മുന്നൊരുക്കങ്ങൾക്കായി നൽകിയ തുകയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025-2026 കാലഘട്ടത്തിൽ 377.80 കോടിയും 2024-25 കാലഘട്ടത്തിൽ 326.97 കോടി രൂപയുമായിരുന്നു അനുവദിച്ചിരുന്നത്.