ശബരിമല തീർഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്
Sabarimala pilgrims' bus collides with lorry in accident

ശബരിമല തീർഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം

Updated on

തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്.

ശനിയാഴ്ച പുലർച്ചെ 4.20നായിരുന്നു അപകടം.

പരുക്കേറ്റവരേ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്‌ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരേ ആശുപത്രിയിലെത്തിച്ചത്.

logo
Metro Vaartha
www.metrovaartha.com