ജാസി ഗിഫ്റ്റിനെ പാടാൻ അനുവദിക്കാതിരുന്നത് അപക്വം; പ്രിൻസിപ്പലിനെതിരേ മന്ത്രി സജി ചെറിയാൻ

തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു
ജാസി ഗിഫ്റ്റ്
ജാസി ഗിഫ്റ്റ്
Updated on

തിരുവനന്തപുരം: സെന്‍റ് പീറ്റേഴ്സ് കോളെജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. പ്രിൻസിപ്പലിന്‍റെ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വ്യാഴാഴ്ച കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ വിദ്യാർഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് എത്തിയത്. ഉദ്ഘാടനത്തിനു ശേഷം ജാസി ഗിഫ്റ്റിനൊപ്പം അദ്ദേഹത്തിന്‍റെ സുഹൃത്തും പാട്ടു പാടാനായി വേദിയിലെത്തിയതോടെയാണ് പ്രിൻസിപ്പൽ വേദിയിലെത്തി ജാസിയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയത്. ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദമുള്ളൂ എന്നായിരുന്നു പ്രിൻസിപ്പൽ മൈക്കിലൂടെ വിശദീകരിച്ചത്. എന്നാൽ പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുണ്ടാകുമെന്നും പ്രിൻസിപ്പലിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്നും അറിയിച്ച് ജാസി മടങ്ങിപ്പോയി. വിദ്യാർഥികൾ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു.

മന്ത്രിയുടെ കുറിപ്പ് വായിക്കാം:

മലയാളത്തിന്‍റെഅഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്‍റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്‍റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.

Trending

No stories found.

Latest News

No stories found.