"മന്ത്രിമാർക്ക് വൈഫ് ഇൻ ചാർജുണ്ടായിരിക്കും"; വിദ്വേഷ പരാമർശവുമായി സമസ്ത നേതാവ്

ഇവരൊക്കെ ബഹുഭാര്യാത്വത്തെ എതിർത്ത് സമൂഹമത്തിൽ മാന്യന്മാരായി കഴിയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Samasta leader against Ministers

ഡോ. ബഹാഉദ്ദീൻ നദ്വി

Updated on

കോഴിക്കോട്: ജനപ്രതിനിധികൾക്കെതിരേ വിദ്വേഷ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീൻ നദ്വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ വൈഫ് ഇൻ ചാർജായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ല. ഇവരൊക്കെ ബഹുഭാര്യാത്വത്തെ എതിർത്ത് സമൂഹമത്തിൽ മാന്യന്മാരായി കഴിയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം. ഇഎംഎസിന്‍റെ അമ്മയുടെ വിവാഹം 11 വയസുള്ളപ്പോഴായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടിൽ നടന്ന കാര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com