

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം
കോഴിക്കോട്: സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരേ രംഗത്തെത്തിയ മുഖ‍്യമന്ത്രിയെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് സമസ്തയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
കാന്തപുരം പോലും പറയാത്ത വാക്കുകൾ പ്രയോഗിച്ചതിനു പിന്നിൽ ലീഗ് വിരുദ്ധരാണെന്നാണ് വിമർശനം. രാഷ്ട്രീയ പോരിന് വേണ്ടി സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനമുണ്ട്.
മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ മാത്രമാണെന്നാണ് മര‍്യാദയ്ക്ക് സംസാരിക്കണം എന്ന തലകെട്ടോടെ പുറത്തുവന്ന സുപ്രഭാതം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നത്. ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവാണ് മുഖ‍്യമന്ത്രിയെന്നുംം എന്നും ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ പറഞ്ഞിരുന്നു.