കാറിൽ നീന്തൽക്കുളം: മെഡിക്കൽ കോളെജിൽ സന്നദ്ധസേവനം ആരംഭിച്ച് 'സഞ്ജു ടെക്കി'

ജൂൺ 10 മുതൽ 15 ദിവസമാണ് നിർബന്ധത സന്നദ്ധ സേവനം.
മെഡിക്കൽ കോളെജിൽ  സന്നദ്ധസേവനം ആരംഭിച്ച് 'സഞ്ജു ടെക്കി'
മെഡിക്കൽ കോളെജിൽ സന്നദ്ധസേവനം ആരംഭിച്ച് 'സഞ്ജു ടെക്കി'sanju techy
Updated on

അമ്പലപ്പുഴ: കാറിൽ നീന്തൽക്കുളമുണ്ടാക്കി യാത്ര ചെയ്തതിനെത്തുടർന്ന് മോട്ടോർവാഹനവകുപ്പിന്‍റെ പിടിയിലായ യുട്യൂബർ സഞ്ജു ടെക്കിയെന്ന ടി.എസ്. സഞ്ജു(28) മെഡിക്കൽ കോളെജിൽ സന്നദ്ധ സേവനം ആരംഭിച്ചു. ആർടിഒ ആർ. രമണന്‍റെ ഉത്തരവ് പ്രകാരമുള്ള ശിക്ഷാ നടപടികളുടെ ഭാഗമായാണ് സഞ്ജുവിന്‍റെ സന്നദ്ധ സേവനം.

ജൂൺ 10 മുതൽ 15 ദിവസമാണ് നിർബന്ധത സന്നദ്ധ സേവനം. നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളില ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷമാണ് സഞ്ജു ആലപ്പുഴ മെഡിക്കൽ കോളെജിൽ എത്തിയത്. നിയമലംഘനം നടത്തിയതിനാൽ സഞ്ജുവിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് എംവിഡിയുടെ നീക്കം.

സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോകളിൽ നിയമലംഘനം വ്യക്തമാണെന്നും അതിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് എംവിഡി സഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകാൻ ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. നീന്തൽക്കുളം ഒരുക്കിയ കാറിന്‍റ രജിസ്ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com