ലഹരിവിരുദ്ധ സന്ദേശവുമായി കണ്ണുമൂടിക്കെട്ടി വാഹന റാലി

കേരള സ്കൂൾ ഓഫ് മെന്‍റലിസം ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിച്ച 'Say No to Drugs' ലഹരിവിരുദ്ധ ബോധവത്കരണ റാലി കൊച്ചിയിൽ ശ്രദ്ധേയമായി
ലഹരിവിരുദ്ധ സന്ദേശവുമായി കണ്ണുമൂടിക്കെട്ടി വാഹന റാലി

കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ചു.

Updated on

കൊച്ചി: കേരള സ്കൂൾ ഓഫ് മെന്‍റലിസം ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിച്ച 'Say No to Drugs' ലഹരിവിരുദ്ധ ബോധവത്കരണ റാലി കൊച്ചിയിൽ ശ്രദ്ധേയമായി. ഓപ്പറേഷൻ തൂഫാൻ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഈ വ്യത്യസ്തമായ അവബോധ ക്യാംപെയ്ൻ കൊച്ചി മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.

കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് കൈമാറി. ഈ പരിപാടി ഒരു വേൾഡ് റെക്കോർഡ് പരിശ്രമം കൂടിയായിരുന്നു.

ചലച്ചിത്ര താരങ്ങളായ വിനു മോഹനും അനു മോഹനും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ഇരുവരും റാലിയുടെ ഭാഗമായിക്കൊണ്ട് കണ്ണു മൂടിക്കെട്ടി കാറും ബൈക്കും ഓടിച്ച് പരിപാടിക്ക് പിന്തുണ അറിയിച്ചു.

ലഹരിവിരുദ്ധ സന്ദേശവുമായി കണ്ണുമൂടിക്കെട്ടി വാഹന റാലി

കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നടന്ന റാലിയിൽ 38-ഓളം പേർ കണ്ണുമൂടിക്കെട്ടി കാറുകളും ബൈക്കുകളും ഓടിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യത്യസ്തമായ റാലി സംഘടിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com