

ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി പോയ ബസ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട്ടിലെ തേനിയിൽ വച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പരുക്കുകളില്ലാതെ രക്ഷിച്ചു.
വരോട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമടക്കമുള്ള സംഘമാണ് വിനോദ യാത്രപോയത്.
ബസിന്‍റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെയായിരുന്നു തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ പടർന്നു പിടിക്കുകയായിരുന്നു.