ഓറഞ്ച് അലർട്ട്; എറണാകുളം,ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്.
school holiday announced

ഓറഞ്ച് അലർട്ട്; എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

file image

Updated on

തിരുവനന്തപുരം:കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്.

കോട്ടയം ജില്ലയിലെ കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പിള്ളി താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഇടുക്കി കലക്റ്റർ വ്യക്തമാക്കി. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പതിവിന് വിപരീതമായി റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്.

എല്ലാ വിദ്യാർത്ഥികളും വീട്ടിൽ തന്നെ കഴിയുന്നതിനും, അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനും അഭ്യർത്ഥിക്കുന്നു. ദയവായി ഓർക്കുക, ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുൻകരുതലാണെന്നും കലക്റ്റർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com