അതിശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച 11 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
school holidays in 6 districts kerala on may 26

അതിശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

Representative Image
Updated on

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂർ‌, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച (മേയ് 26) അവധി പ്രഖ്യാപിച്ചത്.

ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും പ്രവർത്തിക്കരുതെന്നാണ് നിർദേശം.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച 11 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഹചര്യത്തിലാണ് അതത് ജില്ലയിലെ കലക്‌ടർമാർ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അവധി സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

school holidays in 6 districts kerala on may 26
എറണാകുളത്ത് രാത്രി യാത്രയ്ക്കു നിയന്ത്രണം
logo
Metro Vaartha
www.metrovaartha.com