ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കർവാർ എംഎൽഎ

പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്.
shiroor rescue
ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കാർവാർ എംഎൽഎ
Updated on

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

നാവിക സേന അടയാളപ്പെടുത്തിയ മൂന്നു പോയിന്‍റുകളിൽ ക്യാമറ ഇറക്കി പരിശോധന നടത്തും. പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്.

ഇത് മൂന്നാം ഘട്ട തെരച്ചിലാണ്. അർജുനെ കണ്ടെത്താനുള്ള അവസാന ശ്രമമെന്നാണ് കർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നദിയിൽ വീണ്ടും തെരച്ചിൽ നടത്തുന്നത്.അർജുന്‍റെ സഹോദരിയും തെരച്ചിൽ നടത്തുന്നിടത്തേക്ക് എത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com