
"ചെമ്പടയ്ക്ക് കാവലാൾ"; മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തി സെക്രട്ടേറിയറ്റ് ജീവനക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഗാനവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് പാട്ട് പാടിയത്. ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ എന്ന ഗാനമാണ് ജീവനക്കാർ മുഖ്യമന്ത്രിയെത്തിയപ്പോൾ പാടിയത്.
നേരത്തേ സിപിഎം നടത്തിയ മെഗാതിരുവാതിരയുടെ ഭാഗമായി മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് എഴുതിയ ഗാനം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.